ചെന്നൈ : ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ തുടക്കത്തിലേ ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറിയ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെ 6 വിക്കറ്റിന്റെ തകർപ്പൻ വിജയം.
200 റൺസ് എന്ന കുറഞ്ഞ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു സ്കോർ ബോർഡിൽ 2 റൺസ് ആകുമ്പോളേക്കും ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ,ഇഷാൻ കിഷൻ,ശ്രേയസ് അയ്യർ എന്നിവരെ നഷ്ടപ്പെട്ടു.മൂന്നുപേരും പൂജ്യത്തിനാണ് പുറത്തായത്.3 ഓവറിൽ 2 റൺസ് നു മൂന്നു വിക്കറ്റ് എന്നതിൽ നിന്നും വീരാട് കോഹ്ലി -കെ എൽ.രാഹുൽ സംഖ്യo നേടിയ164 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകർപ്പൻ വിജയത്തിലേക്കു നയിച്ചത്.116 പന്തിൽ 85 റൺസ് എടുത്ത് വീരാട് കോഹ്ലി പുറത്തയെങ്കിലും 115 പന്തിൽ 97 റൺസുമായി രാഹുലും 8 പന്തിൽ 11റൺസുമായി ഹർദിക് പാണ്ട്യയും പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസട്രേലിയക്ക് 49.3 ഓവറിൽ 199 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ പുറത്താക്കികൊണ്ട് മികച്ച തുടക്കമാണ് ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന സ്മിത്തൻ്റെയും വാർണറിൻ്റെയും മികവിൽ ഓസ്ട്രേലിയ മത്സരത്തിൽ തിരിച്ചെത്തി. എന്നാൽ 41 റൺസ് നേടിയ വാർണറിനെ പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.പിന്നീട് 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തിനെ ജഡേജ പുറത്താക്കിയതോടെയതോടെയാണ് ഓസ്ട്രേലിയയുടെ തകർച്ച ആരംഭിച്ചത്. അതിന് പിന്നാലെ 27 റൺസ് നേടിയ മാർനസ് ലാബുഷെയ്നെയും അലക്സ് കാരിയെ പൂജ്യത്തിനും പുറത്താക്കികൊണ്ട് ജഡേജ ഓസീസിനെ സമ്മർദ്ദത്തിലാക്കി.ഗ്ലെൻ മാക്സ്വെൽ 15 റൺസ് മാത്രം നേടി പുറത്തായി സ്റ്റോയിനിസിനെ പിന്തള്ളി ടീമിൽ എത്തിയ കാമറോൺ ഗ്രീൻ 8 റൺസ് മാത്രം നേടി പുറത്തായി.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ 10 ഓവറില്‍ രണ്ട് മെയ്ഡനടക്കം 28 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്ത്യയുടെ അടുത്ത മത്സരം ബുധനാഴ്ച അഫ്ഗാനിസ്ഥാന് എതിരെയാണ്.
![]()
