റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഓണാരവം 2k26’ ആഘോഷപരിപാടികൾ വർണ്ണാഭമായ ചടങ്ങുകളോടെ അരങ്ങേറി. റിയാദിൽ പുതിയതായി ചുമതലയേറ്റ ശേഷം ഇന്ത്യൻ സ്ഥാനപതി വിപുൽ ആദ്യമായി പങ്കെടുക്കുന്ന ഓണാഘോഷ പരിപാടി എന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരുന്നു.
താലപ്പൊലി, ചെണ്ടമേളം, കാവടി, പുലിക്കളി, തെയ്യം തുടങ്ങിയ പരമ്പരാഗത കലാ രൂപങ്ങളുടെ അകമ്പടിയോടെ കേരള തനിമ വിളിച്ചോതുന്ന വരവേൽപ്പാണ് ഇന്ത്യൻ സ്ഥാനപതിക്ക് വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഒണാരവത്തിൽ ഒരുക്കിയത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാകാരൻമാരുടെ പ്രകടനങ്ങളും ആഘോഷ ത്തിന്ന് മികവേകി പിന്നണി ഗായകൻ ശിഹാബ് ഷാനിന്റെ മ്യൂസിക്കൽ നൈറ്റും അരങ്ങേറി. ആയിരത്തിലധികമാളുകൾക്കുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു. റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു അദ്ധ്യക്ഷനായിരുന്നു.

ചടങ്ങിൽ ഡബ്ലിയു എം എഫ് ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഗ്ലോബൽ ബോർഡ് മെമ്പർ ശിഹാബ് കോട്ടുകാട്, പ്രോഗ്രാം ചെയർമാൻ നൗഷാദ് ആലുവ, മിഡിൽ ഈസ്റ്റ് റീജ്യൻ പ്രസിഡന്റ് കബീർ പട്ടാമ്പി, സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ് നിസാർ പള്ളികശേരി,
പ്രോഗ്രാം മെയിൻ സ്പോൺസർമാരായ ഡോ. ഇദ്രിസ് (അൽ ശിഫാ മെഡിക്കൽ സർവീസ്) മുസ്തഫ (മാർക്ക് & സേവ്),
ഫിനാൻസ് കൺവീനർ ഡൊമിനിക് സാവിയോ, ഷംനാസ് അയ്യൂബ്, അഞ്ജു സുബി, ഇന്ത്യൻ എംബസി സ്റ്റിയറിങ് കമ്മറ്റി അംഗമായ സലിം മാഹി,
പ്രോഗ്രാം കൺവീനർ സനീഷ്, ബിസിനസ് ഫോറം കോർഡിനേറ്റർ ജെയിംസ്, ഗ്ലോബൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, വിമൻസ് ഫോറം കോർഡിനേറ്റർ അഞ്ജു അനിയൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റിയാദ് കൗൺസിൽ സെക്രട്ടറി റിയാസ് വണ്ടൂർ സ്വാഗതവും ട്രഷറർ
സനു മാവേലിക്കര നന്ദിയും രേഖപ്പെടുത്തി. സജിൻ നിഷാൻ, ഷഹദ എന്നിവർ അവതാരകരായിരുന്നു. കൗൺസിൽ അംഗം ജോസ് ആന്റണി തറയിൽ മാവേലിയായി വേഷമിട്ടു. റിയാദ് കൗൺസിൽ വനിതാ വിംഗിന്റെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരകളിയും ക്ലാസിക്കൽ ഫ്യൂഷൻ നൃത്ത നൃത്ത്യങ്ങളും ഏറെ കയ്യടി നേടി.

ഉമറലി അക്ബർ, രാഹുൽ രവീന്ദ്രൻ, അൻസാർ വർക്കല, ബിജു സ്കറിയ, ഷിജു ബഷീർ, റിസ്വാൻ പട്ടാമ്പി, ഷൈജു പച്ച, സജിം തലശ്ശേരി, അൻസാർ കൊടുവള്ളി, ലുബൈബ്
നവാസ് ഒപ്പീസ്, അഷറഫ് അപ്പുക്കുട്ടൻ, റിസ് വാന ഫൈസൽ, സൗമ്യ തോമസ്, മിനുജ മുഹമ്മദ്, സബ്രിൻ ഷംനാസ്, അഞ്ജു ആനന്ദ്, സലീന ജെയിംസ്, ബാബു പട്ടാമ്പി, റിജോഷ് കടലുണ്ടി, ഹമാനി റഹ്മാൻ, തങ്കച്ചൻ, ഷൈനി സ്കറിയ, വരുൺ, ദിവ്യ ഭാസ്കർ, സജീന സലിം, ജീവ, സന്തോഷ്. സി.കെ അടക്കുള്ള അംഗങ്ങൾ, നിർവാഹക സമിതി അംഗങ്ങൾ, റിയാദ് ടാക്കീസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
