കണ്ണൂർ : ഇസ്രായേലിൽ മിസൈലാക്രമണത്തിൽ മലയാളി യുവതിക്ക് പരിക്ക്. കണ്ണൂർ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിന് പരിക്കേറ്റതായി നാട്ടിൽ വിവരം ലഭിച്ചു. കഴിഞ്ഞ ഏഴു വർഷമായി കെയർ ടെക്കറായി ജോലി ചെയ്യുകയായിരുന്നു.വീടുമായി വീഡിയോ കാൾ വഴി ബന്ധപെട്ടു കൊണ്ടിരുന്നപ്പോൾ ആണ് പരിക്ക് ഏറ്റത്. കാലിനു പരിക്കേറ്റ ഷീജയെ ടെൽ അവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
![]()
