ദോഹ : മലയാളി വീട്ടമ്മ ഖത്തറിൽ നിര്യാതയായി. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഹസം മെബൈരിക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗം മേധാവി ഡോക്ടർ മുഹമ്മദ് കബീറിന്റെ ഭാര്യ റംല മുഹമ്മദ് കബീറാണ് (53) മരിച്ചത്. മലപ്പുറം ജില്ലയിലെ പാങ് ചേണ്ടി സ്വദേശിയാണ്.
ഡോ.സാദിഖ്, ഷെയ്ഡ് അഹമ്മദ്, സാജിദ് (ഗൾഫാർ ഖത്തർ), സ്വഫാ മുക്താർ, ശഹീദ് ആഹ്മെദ് (ലണ്ടൻ) എന്നിവർ മക്കളാണ്. മൃതദേശം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളുമായി കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്
![]()
