റിയാദ്: കേളി മലാസ് ഏരിയയുടെ ആഭിമുഖ്യത്തിൽ കേളി സ്പോർട്സ് കമ്മിറ്റിയും കേളി സൈബർ വിങ്ങും സഹകരിച്ച് സംഘടിപ്പിച്ച 2026 ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ബത്ത ലുഹാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലാസ് ഏരിയ വൈസ് പ്രസിഡന്റ് മുകുന്ദൻ അധ്യക്ഷനായി. കേളി രക്ഷാധികാരി സമിതി അംഗം സെബിൻ ഇക്ബാൽ, സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി, ജോയിന്റ് ട്രഷറർ സിംനേഷ് വയനൻ, കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബെൻസർ സ്പോൺസർ ചെയ്ത മൊബൈൽ ഫോണാണ് ഒന്നാം സമ്മാനം. ഷെയ്ഖ് അബ്ദുൽ ഖാദർ ഒന്നാം സമ്മാനത്തിന് അർഹനായി. ജരീർ ബുക്ക് സ്റ്റോർ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനം മുഹമ്മദ് നിഷാദിന് ലഭിച്ചു. ഫായിസ് മാമ്പുള്ളി മൂന്നാം സമ്മാനവും ലിനു നാലാം സമ്മാനവും നേടി. മുഹമ്മദ് നിഷാദ് പറമ്പിൽ അഞ്ചാം സമ്മാനത്തിനും മുഹമ്മദ് റാഫി ആറാം സമ്മാനത്തിനും അർഹരായി.
മലാസ് ഏരിയ സെക്രട്ടറി സുജിത് വി. എം. സ്വാഗതവും ജോയിന്റ് സെക്രട്ടറി അൻവർ നന്ദിയും പറഞ്ഞു.
![]()
