റിയാദ്: താരനിബിഡവും നിറഞ്ഞ സദസ്സിനാലും വളരെയധികം ശ്രദ്ധേയമായി “സൗദി മച്ചാൻ – വൈറ്റ് പേൾ” അവതരിപ്പിച്ച ആരം മൂവി പ്രൊമോഷണൽ ഇവന്റ് റിയാദ് മുറബ്ബ ലുലുവിൽ അരങ്ങേറി.
സൗദി മച്ചാൻ വ്ലോഗ്സ് & ഇവെന്റ്സ് ടീം സംഘടിപ്പിച്ച പ്രോഗ്രാമിൽ ആരം മൂവി പ്രൊഡ്യൂസർ ഡോ . ജുനൈസ് ബാബു, പ്രശസ്ത സിനിമാ താരങ്ങളായ സിദ്ദീഖ്, സൈജു കുറുപ്പ്, അസ്കർ അലി, ഷഹീൻ സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
ഈ സെപ്റ്റംബർ 25-ന് റിലീസ് ആകുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറായ ‘ആരം’ സിനിമയുടെ ഫസ്റ്റ് ടീസർ പ്രേക്ഷകർ വൻ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. കാണികളുമായുള്ള ഇന്ററാക്ഷന് നടൻ സിദ്ദീഖ് നേതൃത്വം നൽകി.
റിയാദിലെ പ്രശസ്ത ചെണ്ടമേളം ടീമായ ‘മേളം’ താരങ്ങളെയും അണിയറ പ്രവർത്തകരെയും വാദ്യഘോഷങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.
അൽ റയാൻ പോളി ക്ലിനിക്, തറവാട് ഫുഡ്സ്, മസീഫ് ക്ലിനിക്, ഐഡിയൽ ട്രാവൽസ്, സിഗ്നേച്ചർ സലൂൺ, ഫ്രണ്ടി , ടാസ്ലെർ ബ്യൂട്ടി കെയർ , ലുഹ മാർട്ട്, ജയ് മസാല, സഫാ മക്ക പോളിക്ലിനിക്, മെറ്റൽ വേൾഡ് എന്നിവർ സഹപ്രായോജകരായ ഇവന്റിൽ പോൾ സ്റ്റാർ ഡാൻസ് അക്കാദമി താരങ്ങൾക്കായി വ്യത്യസ്തമായ ട്രിബ്യൂട്ട് ഡാൻസ് അവതരിപ്പിച്ചു. റിയാദിലെ പ്രമുഖ ഗായികാ ഗായകർ നയിച്ച കലാവിരുന്ന്, നൃത്തം, മിമിക്രി എന്നിവയും അരങ്ങേറി.
സൗദി മച്ചാനോടൊപ്പം ശബാന അൻഷാദ്, മുനീർ കുനിയിൽ എന്നിവർ ഇവന്റിന് നേതൃത്വം നൽകി. രാജേഷ് ഗോപാൽ മീഡിയ കൺവീനറായിരുന്നു.
ഫാത്തിമ സാദിഖ്, ഇർഷാദ് അഷ്റഫ്, മുഹമ്മദ് സാദിഖ് ചങ്ങനാശ്ശേരി, അനസ് മുഹമ്മദ്, കാവ്യ ശശി, അജു സോൺ, സജീർ സമദ്, സിയാദ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വൈറ്റ് പേൾ എം ഡി അഹമ്മദ് അലി അൽ ബറക്, സുനിൽ, റെജി ലാൽ, റിയാദ് ഓ ഐ സി സി പ്രസിഡന്റ് സലീം കളക്കര, സക്കീർ ദാനത്, അലി ആലുവ, ഷംനാദ് കരുനാഗപ്പള്ളി, ഹർഷദ് കോഴിക്കോടൻസ് എന്നിവർ ആശംസകൾ നേർന്നു. ഫരീന ബക്കർ, സ്വാതി എന്നിവർ അവതാരകരായിരുന്നു.
![]()
