റിപ്പോർട്ട് : കെ ജെ അബ്ദുൽ റഷീദ്
ദുബായ് : വാശിയേറിയ ഐ സി സി ചാമ്പ്യന്‍സ് ട്രോഫി 2025 മത്സരത്തിൽ ഇന്ത്യ ഫൈനലിൽ.സെമിഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. മികച്ച ടീം വര്‍ക്കിലൂടെയാണ് ഇന്ത്യ എതിരാളികളെ നിഷ്പ്രഭമാക്കിയത്.
ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യ 48.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. നാളെ നടക്കുന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് രണ്ടാം സെമി ഫൈനല്‍ മല്‍സര വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.
![]()
