റിയാദ്: പ്രവാസ ലോകത്ത് തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ‘ഓണനിലാവ് 2026’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ഉറിയടിയും കണ്ണുകെട്ടി കുടമടിയും ഉൾപ്പടെ തനിമയാർന്ന മത്സരങ്ങൾ കുട്ടികൾക്കും കുടുംബങ്ങൾക്കും ആവേശമുണർത്തി. റിയാദ്, കില സുൽത്താന ഇസ്തിറാഹയിൽ, വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ ആരംഭിച്ച പരിപാടികൾ രാത്രി വൈകിയാണു തീർന്നത്. ഓണപ്പാട്ടുകളും കുടുംബിനികളുടെയും കുട്ടികളുടേയും കസേരകളിയും പരിപാടിക്ക് മാറ്റുകൂട്ടി.
സാഹോദര്യത്തിന്റേയും നന്മയുടേയും പ്രതീകമായ ഓണം ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ആഘോഷങ്ങളിലൊന്നാണെന്ന് പരിപാടി ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് ഫോർക്ക വൈസ്ചെയർമാനും മാധ്യമ പ്രവർത്തകനുമായ ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു. നന്മ പ്രസിഡന്റ് നൗഫൽ കൊടിയിൽ അദ്ധ്യക്ഷനായിരുന്നു.
നന്മ സെക്രട്ടറി അഖിനാസ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു. ഷാജഹാൻ മൈനാഗപ്പള്ളി കോഡിനേറ്ററായിരുന്നു.
നാസർ ലയ്സ്, ഷിബുഉസ്മാൻ, ശ്രീജിത്ത് കോലത്ത്, മജീദ് പൂളക്കാടി, സൈഫ് കായകുളം, റിജോഷ്, കരീം, വിനോന്ദ് കൃഷ്ണ, ഷബീർ വരിക്കപ്പള്ളി ,ഷാജി മടത്തിൽ,ഖാൻ പത്തനംതിട്ട,നിഹാസ് പാനൂർ,വിനോദ് കൃഷ്ണ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
നന്മ എക്സിക്യുട്ടീവ് അംഗങ്ങളായ സത്താർ മുല്ലശ്ശേരി, മാഹീൻ, ഷുക്കൂർ മണപ്പള്ളി, ഷമീർ, ഷഹിൻഷ, ഷമീർ തേവലക്കര, ഷമീം, അനസ് സലിം, സുൽഫിക്കർ, അഷ്റഫ്, ഇക്ബാൽ, ഷഫീക്ക് തഴവ, നവാസ് ലത്തീഫ്, റിയാസ് സുബൈർ, മുനീർ മണപ്പള്ളി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ റിയാസ് വഹാബ് നന്ദി പറഞ്ഞു.
![]()
