റിയാദ് : പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി. ഐ. എഫ് ) ന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഡ്വാൻസ്ഡ് അനലിറ്റിക്സ് വിഭാഗത്തിന്റെ മേധാവിയും ഡയറക്ടറുമായ സുഹ ഖയ്യും,
ദീർഘകാല നിക്ഷേപകർക്ക് അവരുടെ പ്രവർത്തനങ്ങളിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, നിക്ഷേപ നേട്ടങ്ങൾ കൂട്ടുന്നതിനും, സ്ഥാപനപരമായ മാറ്റങ്ങൾക്കും എഐ (AI) എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് ലീപ് – 2026 സമ്മേളനത്തിൽ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.
സൗദി അരാംകോയിൽ പത്ത് വർഷത്തിലധികം ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ്, വൻകിട എഐ മേഖലകളിൽ പ്രവർത്തിച്ച മികച്ച സാങ്കേതിക പരിചയം അവർക്കുണ്ട്. നിരവധി ഗവേഷണ പ്രബന്ധങ്ങളും അന്താരാഷ്ട്ര പേറ്റന്റുകളും ഇവർ സ്വന്തമാക്കിയിട്ടുണ്ട്.
ഗ്ലോബൽ എഐ ഇംപാക്ട് സമ്മിറ്റ്, IEEE തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വേദിയിൽ എഐയും സാങ്കേതിക മാറ്റങ്ങളെയും കുറിച്ച് സംസാരിക്കാറുള്ള അവർ, ‘വൺ പ്ലാനറ്റ് സോവറിൻ വെൽത്ത് ഫണ്ട്സ്’ (One Planet Sovereign Wealth Funds) കൂട്ടായ്മയിലെ എഐ വർക്ക് സ്ട്രീമിന് നേതൃത്വവും നൽകുന്നു.
ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, അത്യാധുനിക AI ടൂളുകൾ എന്നിവ തന്ത്രപ്രധാനമായ നിക്ഷേപങ്ങളെയും സൗദി അറേബ്യയുടെ ദേശീയ സാമ്പത്തിക കാഴ്ചപ്പാടിനെയും പിന്തുണയ്ക്കുന്ന രീതിയെ പുനർരൂപകൽപ്പന ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
PIF-ൽ ചേരുന്നതിന് മുൻപ്, സൗദി അരാംകോയിൽ ഗവേഷണ-വികസന വിഭാഗം എൻജിനീയറായി ഒരു പതിറ്റാണ്ടോളം അവർ പ്രവർത്തിച്ചു. കമ്പനിയുടെ ഇൻ-ഹൗസ് റിസർവോയർ, സീസ്മിക് സിമുലേറ്റർ തുടങ്ങിയ ബൃഹത്തായ സയന്റിഫിക് കമ്പ്യൂട്ടിംഗ് പദ്ധതികളിൽ പ്രവർത്തിച്ച അവർ, EXPEC അഡ്വാൻസ്ഡ് റിസർച്ച് സെന്ററിലെ ആദ്യത്തെ വനിതാ ‘ഫോക്കസ് ഏരിയ ചാമ്പ്യൻ’ കൂടിയായിരുന്നു.

![]()
