ഓവൽ
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ 209 റണ്‍സിന് പരാജയപ്പെടുത്തി ഓസീസ് ജേതാക്കളായി.
ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റ് കിരീടം കൂടിയാണിത്. ഇതോടെ ഐസിസിയുടെ എല്ലാ ട്രോഫികളും സ്വന്തമാക്കുന്ന ടീമായി ഓസ്ട്രേലിയ മാറി.
രണ്ടാം ഇന്നിംഗ്സില്‍ 234 റണ്‍സിന് ഇന്ത്യ പുറത്തായത്. മൂന്നിന് 164 എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്. വിരാട് കോലി(49) തുടക്കത്തില്‍ തന്നെ പുറത്തായതോടെ പരാജയം ഇന്ത്യ മുന്നില്‍ കണ്ടിരുന്നു. ആദ്യ ദിനം കോലി അവഗണിച്ച ഓഫ് സൈഡ് ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്.
ആദ്യ ഇന്നിംഗ്സില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയത് രവീന്ദ്ര ജഡേജ(0) അതേ ഓവറില്‍ തന്നെ പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ച പോലെയായിരുന്നു. ബോളണ്ടിന്റെ ഓവറുകളായിരുന്നു ഇന്ത്യയുടെ നടുവൊടിച്ചത്. അജിന്‍ക്യ രഹാനെ(46) മാത്രമാണ് പിന്നീട് പൊരുതി നോക്കിയത്.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ രക്ഷനായ ഷാര്‍ദുള്‍ താക്കൂര്‍(0) മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. വാലറ്റത്തെ സ്പിന്നര്‍ നാഥന് ലയോണാണ് ചുരുട്ടിക്കെട്ടിയത്. അതേസമയം തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ഇന്ത്യ തോല്‍ക്കുന്നത്. രണ്ട് ഫൈനലിലും ഒന്ന് പൊരുതുക പോലും ചെയ്യാതെയാണ് ഇന്ത്യ കീഴടങ്ങിയത്.
![]()
