റിയാദ് :കഴിഞ്ഞ ആഴ്ച റിയാദിൽ മരിച്ച കൊല്ലം സ്വദേശിയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ കമുകഞ്ചേരി ആവണീശ്വരം സ്വദേശി ഉത്രം വീട്ടിൽ ദീപക് ഭാസ്ക്കര കുറുപ്പിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകരായ സിദ്ധിഖ് തുവൂർ ,അഖിനാസ് കരുനാഗപള്ളി എന്നിവർ അറിയിച്ചു.
ഇന്ന് വൈകിട്ട് 03.35-ന് റിയാദിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം രാത്രി 11.35 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും .മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാളെ (10/06/2026) സ്വദേശത്തു സംസ്കരിക്കും.
![]()
