മദീന: ഹജ്ജ് സേനവനത്തിന്റെ ഭാഗമായി ഹാജിമാരുടെ സുരക്ഷക്ക് ഫീൽഡിൽ മുഴു സമയ നിരീക്ഷകരെ സജ്ജമാക്കിയതായി മക്ക മദീന മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ.
10,000 ഓളം വരുന്ന ഉദ്യോഗസ്ഥരാണ് ഇതിനായി രംഗത്തുള്ളത്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകുന്നുണ്ടെന്നു ഉറപ്പ് വരുത്തുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭക്ഷണത്തിന്റെ ഗുണ നിലവാരം, സുരക്ഷാ എന്നിവ ഉറപ്പ് വരുത്തലാണ് പ്രദാനം. കൂടാതെ മാർക്കെട്ടുകൾ, വാണിജ്യ കേന്ദ്രങ്ങൾ, കഫേകൾ, ഹോട്ടലുകൾ, ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, ബാർബർ ഷോപ്പുകൾ, തെരുവ് കച്ചവടം തുടങ്ങിയ നിരീക്ഷിക്കും. ഹാജ്ജിമാരുടെ താമസ സ്ഥലങ്ങളുടെ ശുചീകരണം ഇടക്കിടക്ക് നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
![]()
