മക്ക: മക്കയിലെ ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന കെട്ടിടത്തിന് തീപിടിത്തമുണ്ടായി. ആർക്കും പരിക്കുകൾ ഇല്ല.
അസീസിയയിലെ തൊയ്ബ ഹജ്ജ് മിഷൻ 239 ആം നമ്പർ കെട്ടിടത്തിലാണ് ചെറിയ തോതിൽ തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണമെന്നു പ്രാഥമിക നിഗമനം. ഞൊടിയിടയിൽ സൗദി അഗ്നി ശമന സേന എത്തുകയും ഹാജിമാരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും തീ അണക്കുകയുമായിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ഹാജിമാരാണ് അധികവും ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത്.
![]()
