ഓവൽ.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ 444 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടരുകയാണ് ടീം ഇന്ത്യ. മൂന്നു വിക്കറ്റിനു 164 റണ്‍സെന്ന നിലയാണ് നാലാംദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്.
ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അഞ്ചാം ദിനം ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 280 റണ്‍സാണ്. വിരാട് കോലിയും (44) അജിങ്ക്യ രഹാനെയുമാണ് (20) ക്രീസിലുള്ളത്. അപരാജിതമായ നാലാം വിക്കറ്റില്‍ കോലി- രഹാനെ സഖ്യം 71 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിക്കഴിഞ്ഞു.118 ബോളുകളില്‍ നിന്നായിരുന്നു ഇത്.
നാലാംദിനം രോഹിത് ശര്‍മ (43), ശുഭ്മന്‍ ഗില്‍ (18), ചേതേശ്വര്‍ പുജാര (27) എന്നിവരാണ് പുറത്തായത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെയായിരുന്നു മോശം ഷോട്ടുകള്‍ക്കു ശ്രമിച്ച് രോഹിത്തും പുജാരയും വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും വിജയകരമായി ചേസ് ചെയ്തിട്ടില്ലാത്ത ടോട്ടലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യ പിന്തുടരുന്നത്. 444 റണ്‍സിന്റ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസ്ട്രേലിയ നല്‍കിയിരിക്കുന്നത്.
ഇന്നു 280 റണ്‍സ് കൂടി നേടി ടെസ്റ്റിലെ ലോക റെക്കോര്‍ഡ് ജയവുമായി ഇന്ത്യ ഡബ്ല്യുടിസി കിരീടമുയര്‍ത്തുമോ? അതിനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.
![]()
