കോഴിക്കോട് :നാടിനെ കാർന്നു തിന്നുന്ന ലഹരിയെന്ന മാരക വിപത്തിനെതിരെയുള്ള സന്ദേശം പ്രമേയമായി വേൾഡ് മലയാളീ ഫെഡറേഷൻ കേരള സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ എ.എം.യു.പി.എസ് കായകൊടിയുമായി ചേർന്ന് നിർമ്മിക്കുന്ന ഷോർട് ഫിലിം ‘ഇതൾ’ ന്റെ സ്വിച്ച് ഓൺ കർമ്മം കോഴിക്കോട് നടന്ന ചടങ്ങിൽ ഡബ്ലിയു എം എഫ് കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് റഫീഖ് മരക്കാർ നിർവഹിച്ചു. സുധീഷ് കാവേലി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഷോർട് ഫിലിമിന്റെ കഥ റോഷിത് വിനോദിന്റേതാണ്. ചായാഗ്രഹണം അശ്വന്ത് ലാൽ, എഡിറ്റിംഗ് ലീ അരൂർ.
ഡബ്ലിയു എം എഫ് ഗ്ലോബൽ ജോയിന്റ് ട്രഷറർ വി എം സിദ്ധിക്ക്, കേരള സ്റ്റേറ്റ് കൗൺസിൽ ട്രഷറർ കബീർ റഹ്മാൻ, കേരള സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് സലാം കുന്നോത്ത്, സ്റ്റേറ്റ് കൗൺസിൽ ചാരിറ്റി കോഡിനേറ്റർ നോബി കെ.പി, നാഷണൽ എക്സിക്യൂട്ടീവ് അംഗം റിസാനത്ത് സലിം, കോഴിക്കോട് ജില്ല പ്രസിഡന്റ് ഹാഫിസ് പൊന്നേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നിർമ്മാണം പൂർത്തിയാക്കി ഏറ്റവും അടുത്ത ദിവസം തന്നെ കേരള സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഷോട്ട് ഫിലിമിന്റെ റിലീസിങ് ഉണ്ടായിരിക്കുന്നതാണ്. ഈ ഒരു ആഗ്രഹത്തിനൊപ്പം കൂട്ടായ ഇതളിന്റെ അണിയറയിലും അരങ്ങിലും കർമ്മ നിരതരായിരിക്കുന്ന ഓരോരുത്തരെയും അതീവ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു. കേരള സ്റ്റേറ്റ് കൗൺസിലിന്റെ ഈ പരിശ്രമത്തിൽ വിശ്രമമില്ലാതെ ഞങ്ങൾക്കൊപ്പം നില കൊള്ളുന്ന ഡബ്ലിയു എം എഫ് കോഴിക്കോട് ജില്ല പ്രസിഡന്റ്ഹാഫിസ് പൊന്നേരിയെയും മറ്റ് ഭാരവാഹികളെയും പ്രത്യേകം അഭിനന്ദിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
![]()
