
അഫ്സൽ കായംകുളം.
ഗൾഫ് നാടുകളിൽ പെരുന്നാൾ അവധി തുടങ്ങി, ഇവിടുത്തെ സ്കുളുകളിൽ വേനലവധിയും. ഗവർമെൻൻ്റ് ജീവനക്കാർക്ക് എകദേശം രണ്ടാഴ്ചയോളം അവധിയാണ്, പത്ത് ദിവസത്തോളം അവധിയുള്ള പൊതുമേഖലയും ഉണ്ട്… ഗൽഫ് രാജ്യങ്ങളിൽ അസഹനിയ ചൂടും താപനില 40 – 50 ഡിഗ്രിവരെ എത്തുന്ന ദിവസങ്ങൾ.
എങ്ങനെയെങ്കിലും ഒന്ന് നാടണയാൻ പ്രവാസികൾ വളരെ ആഗ്രഹിക്കുന്ന സമയം.. പെരുന്നാളും, സ്കുൾഅവധിയും, ഏരിയാന ചൂടിൽ നിന്നും കുറച്ചെങ്കിലും ആശ്വാസം കിട്ടി നാട്ടിൽ കുറച്ച് ദിവസമെങ്കിലും നിൽക്കാൻ ആരാണ് ആഗ്രഹിക്കാത്തത്… പക്ഷേ പിറന്ന നാട്ടിലെത്തണമെങ്കിൽ 40000 മുതൽ 50000 രൂപ വരെ വിമാന കമ്പനികൾക്ക് കൊടുക്കണം, നാല് പേരുള്ള ഒരു ചെറിയ ഫാമിലിക്ക് നാട്ടിൽ വരണമെങ്കിൾ കുറഞ്ഞത് ഇന്ത്യൻ രൂപയുടെ മുല്യമനുസരിച്ച് 1.5 ലക്ഷം രൂപയെങ്കിലും ടിക്കറ്റിനായി മാത്രം ചിലവാക്കണം.. ഒന്ന് നാട്ടിൽ പോയി പ്രിയപ്പെട്ടവരെ കണ്ട് വരാൻ ആഗ്രഹമുള്ളവർ പലരും ഈ ആകാശക്കാള്ള ഭയന്ന് ഇവിടെ തന്നെ അവധി ദിനങ്ങൾ ചിലവഴിക്കുന്നു. സാഹചര്യം നോക്കി പ്രാ വാസിയുടെ കഴുത്തറുക്കുന്ന ദുഷ്ടമാരായ ഈ വിമാന കമ്പനികളുടെ തോന്ന്യവാസത്തിന് എതിരെ ഒന്ന് നാവ് ഉയർത്താൻ ,ഒരുഇടപെടൽ നടത്താൻ ഒരു നേതാവും ഇല്ല, ഒരു ഭരണകർത്താക്കളും ഇല്ല, ഒരു സെലിബ്രിറ്റിയും ഇല്ല…
ഏല്ലാവർക്കും എല്ലാത്തിനും പ്രവാസിയെ വേണം, അവൻ്റെ പണവും വേണം. നാട്ടിൽനിന്നും ഏത് പഞ്ചായത്ത് മെമ്പറേ, ഏതങ്കിലും കടലാസ് സംഘടനയുടെ നേതാവോ വന്നാൽ പോലും സ്റ്റേജും മൈക്കും, ഫൈ സ്റ്റാർ താമസവും, വലിയ സ്വീകരണവും അവന് വേണ്ടത് എല്ലാം നൽകി തങ്ങളുടെ നാട്ടിലെ നേതാക്കളെയും സെലിബ്രിറ്റികളേയും പൊന്നു പോലെ നോക്കുന്ന ഈ പ്രവാസികളെയാണ് ഇങ്ങനെ വഞ്ചിക്കുന്നത്… ഒന്ന് ചോദ്യം ചെയ്യപ്പെടാൻ പോലും ആരും മുന്നോട്ട് വരാത്തത്..
നാടിനും, വിടിനും, സമുഹത്തിനും ,സമുദായങ്ങൾക്കും എല്ലാം ചോര നിരാക്കി കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വേണ്ടി ശബ്ദിക്കാൻ അവരുടെ ആനുകുല്യം പറ്റുന്ന ആരുമില്ലല്ലോ?
![]()
