തിരുവനന്തപുരം : സംസ്ഥാനത്ത് ബക്രീദ് ( വലിയ പെരുന്നാൾ ) ജൂൺ 29 ന് ആഘോഷിക്കാൻ തീരുമാനിച്ചത് കണക്കിലെടുത്ത് നാളത്തെ അവധിക്ക് പുറമെ വ്യാഴാഴ്ച കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിക്കാൻ സാധ്യത.
28 ലെ അവധി 29 ലേക്ക് മാറ്റാൻ പൊതുഭരണ വകുപ്പിൽ നിന്ന് മുഖ്യ മന്ത്രിക്ക് ശുപാർശ പോയി. വിവിധ മുസ്ലിം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടത് കണക്കിലെടുത്ത് 28,29 തീയതികളിൽ അവധി നൽകിയെക്കും. ഏതായാലും ഇന്ന് തീരുമാനം ഉണ്ടാവും.
![]()
