ന്യൂദൽഹി: റിപ്പോർട്ടിങ്ങിനിടെ തങ്ങളെ വർഗീയമായി അധിക്ഷേപിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത ദൽഹി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. യൂട്യൂബ് മാധ്യമ സ്ഥാപനമായ ‘4PM ന്യൂസ് നെറ്റ്വർക്കി’ന്റെ ഫ്രീലാൻസ് മാധ്യമപ്രവർത്തകരായ ഷഹീൻ ഖാൻ, നഫീസ ഖാൻ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും പങ്കെടുത്ത ഔദ്യോഗിക പരിപാടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെ ബലപ്രയോഗവും വർഗീയ ചുവയുള്ള അധിക്ഷേപവും ഉണ്ടായത്.
ഭരണകൂടവുമായി ബന്ധപ്പെട്ട സൈക്കിൾ വിതരണ അഴിമതിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പൊലീസ് തങ്ങളെ ബലംപ്രയോഗിച്ച് സാകേത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് മാധ്യമപ്രവർത്തകർ പറയുന്നു.
![]()
