കൊളംബോ : ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നേടിയ ശ്രീലങ്കക്ക് ക്കു ബാറ്റിങ് തകർച്ച. ഇന്ത്യൻ പേസ് നിരക്കുമുന്നിൽ പിടിച്ച് നിൽക്കാൻ ആകാതെ 6 മുൻനിര ബാറ്റ്സ്മാന്മാർ 6 ഓവറിൽ 16 റൺസ് എടുക്കുന്നതിനിടെ ഔട്ട് ആയി. മുഹമ്മദ് സിറാജ് 3 ഓവറിൽ 5 റൺസ് വഴങ്ങി 5 വിക്കറ്റ് എടുത്തു. ഒരു വിക്കറ്റ് ബുമ്ര നേടി. ഒടുവിൽ കളിനിർത്തുമ്പോൾ ശ്രീലങ്ക 7 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് നേടിയിട്ടുണ്ട്. പരുക്കേറ്റ അക്ഷര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ലങ്കന്‍ ടീമില്‍ മഹീഷ് തീക്ഷണക്ക് പകരം ദുഷന്‍ ഹിമാന്ദയെ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നീ മൂന്ന് സ്പിന്നര്‍മാര്‍ ഉണ്ട്.
![]()
