റിയാദ് : സ്വകാര്യ കമ്പനീ ജീവനക്കാരനായ കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി.കൊല്ലം കമുകഞ്ചേരി ആവണീശ്വരം സ്വദേശി ഉത്രം വീട്ടിൽ ദീപക് ഭാസ്ക്കര കുറുപ്പ് ( 50) ആണ് മരിച്ചത്.മലാസിലെ അൻവർ തയിബ ട്രേഡിങ്ങ് കമ്പനിയിൽ പർച്ചെസിങ് അസിസ്റ്റന്റ് ആയി ജോലി നോക്കുകയായിരുന്നു.
പോലീസ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം ശുമൈസിയിലെ കിംഗ് സൗദ് മെഡിസിറ്റിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജി ഭാസ്കരകുറുപ്പ് – ലളിതാഭായ് ദമ്പതികളുടെ മകനാണ്
ഭാര്യ : ശ്രീലേഖ.മക്കൾ : ദിയ ദീപക് ,ദക്ഷ ദീപക് .
സാമൂഹിക പ്രവർത്തകരായ സിദ്ധിഖ് തുവൂർ ,അഖിനാസ് കരുനാഗപള്ളി എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
![]()
