തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ചെയ്യാം,യാത്രക്കാരെ ആകർഷിക്കാൻ സൂപ്പർഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ കെ എസ് ആർ ടി സി ബസ് സർവീസ്.ജനത ബസ് സര്‍വീസ് തിങ്കള്‍ മുതല്‍ നിരത്തിൽ ഓടി തുടങ്ങും.മിനിമം ചാര്‍ജ് 20 രൂപ.എസി ലോ ഫ്ലോര്‍ ബസുകളാണ്.സൂപ്പര്‍ ഫാസ്റ്റിന്റെ ചാര്‍ജില്‍ രണ്ടുരൂപ കുറച്ചാണ് മിനിമം നിശ്ചയിച്ചത്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സര്‍വീസിനുമുണ്ടാകും.തിരുവനന്തപുരം റൂട്ടിലും കൊട്ടാരക്കര- തിരുവനന്തപുരം റൂട്ടിലുമാണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 7.15 ഓടെ കൊല്ലത്തുനിന്നും കൊട്ടാരക്കരയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഒമ്പതരയോടുകൂടി സെക്രട്ടറിയറ്റ് പരിസരത്തെത്തും. ദിവസം നാല് ട്രിപ്പ് ഉണ്ടാകും. വൈകിട്ടത്തെ ട്രിപ് 4.45ന് തമ്പാനൂരില്‍നിന്ന് വിമെന്‍സ് കോളേജ്, ബേക്കറി ജങ്ഷന് വഴി കന്റോണ്‍മെന്റ് റോഡ് സെക്രട്ടറിയറ്റിലെത്തും. വൈകിട്ട് അഞ്ചിന് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടും.
![]()
