കൊളംബോ: 2023 ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് വില്ലനായി മഴ. ഇന്ത്യ ബാറ്റുചെയ്യുന്നതിനെ മഴ പെയ്തതോടെ റിസര്‍വ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് 3 മണിയ്ക്ക് മത്സരം ആരംഭിക്കും. 50 ഓവര്‍ ഫോര്‍മാറ്റില്‍ തന്നെയാണ് മത്സരം നടക്കുന്നത്.
ഇന്ത്യ മികച്ച രീതിയില്‍ ബാറ്റുചെയ്യുമ്പോഴാണ് മഴ വില്ലനായി വന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം പുറത്താക്കി. വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ക്രീസിലുള്ളത്.
49 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 56 റണ്‍സെടുത്ത രോഹിത് ശർമ്മയും 52 പന്തില്‍ നിന്ന് 10 ഫോറടക്കം 58 റണ്‍സെടുത്ത ശുബ്മാൻ ഗില്ലുമാണ് പുറത്തായ ഇന്ത്യൻ ബാറ്റ്സ്മാന്മാർ.
കളി മഴമൂലം നിർത്തിവെക്കുമ്പോൾ കോലി എട്ടുറണ്‍സെടുത്തും രാഹുല്‍ 17 റണ്‍സ് നേടിയും പുറത്താവാതെ നിൽക്കുന്നു.
![]()
