റിയാദ്: ഷിഫ മലയാളി സമാജം ചികിത്സ സഹായം കൈമാറി. റിയാദ് ഷിഫ സനയ്യയിൽ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി രാജൻ പിള്ളക്കാണ് സമാജം ചികിത്സ സഹായം കൈമാറിയത്. ഹൃദയ സംബന്ധമായ രോഗം കാരണം രാജൻ പിള്ള നാട്ടിൽ ചികിത്സയിലാണ്. സമാജം സെക്രട്ടറി പ്രകാശ് വടകരയും രക്ഷാധികാരി അശോകൻ ചാത്തന്നൂർ, വൈസ് പ്രസിഡണ്ട് സന്തോഷ് തിരുവല്ല, സൂരജ് ചാത്തന്നൂർ തുടങ്ങിയവർ രാജൻ പിള്ളയുടെ വീട്ടിലെത്തി ചികിത്സ സഹായ ഫണ്ട് കൈമാറുകയായിരുന്നു.
![]()
