മണാലി : കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയില്‍ മണാലിയില്‍ കുടുങ്ങിയ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ സുരക്ഷിതര്‍. എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വനിതാ ഹൗസ് സര്ജന്മാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തി. ഹിമാചല്‍ പ്രദേശ് ഡിജിപിയോടും മന്ത്രി സംസാരിച്ചു.
എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് വിനോദയാത്രാ സംഘത്തിലുള്ളത്. ജൂണ്‍ 27നായിരുന്നു തൃശ്ശൂരില്‍ നിന്നുള്ള സംഘം മണാലിയിലേക്ക് പോയത്. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ അവസാന ദിവസമായിരുന്നു യാത്ര.
ഇന്നലെ രാത്രി 11 മണിയോടെയാണ് തങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് ഡോക്ടർമാർ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് വിളിച്ചത്. മൊബൈല്‍ ടവറുകള്‍ക്ക് റെയ്ഞ്ച് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് ബന്ധപ്പെടാനായിരുന്നില്ല. പിന്നാലെ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് വിഷയത്തില്‍ ഇടപെട്ടു. അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും വിഷയം ഹിമാചല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു
![]()
