ന്യൂ ഡൽഹി:ഡൽഹിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ കിറ്റുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വെള്ളം കയറി. ജംഗ്പുരയിലെ വാർഡ് നമ്പർ 142-ലെ ഗോഡൗണിലാണ് വെള്ളം കയറിയത്. ഇതോടെ ദുരിതബാധിതർക്ക് നൽകാൻ വെച്ചിരുന്ന ദുരിതാശ്വാസ കിറ്റുകൾ പൂർണമായും നശിച്ചു.
ഗോഡൗണിൽ വെള്ളം കയറിയതിന്റെ ദൃശ്യങ്ങൾ കഴഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ ഡൽഹിയിൽ അഭൂതപൂർവമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്. 1982 ന് ശേഷം ജൂലൈ മാസത്തിൽ ഒറ്റ ദിവസം ഏറ്റവും ഉയർന്ന മഴയ്ക്ക് ഡൽഹി സാക്ഷ്യം വഹിച്ചു. 24 മണിക്കൂറിനുള്ളിൽ 153 മില്ലീമീറ്ററാണ് പെയ്തത്.
![]()
