കൊൽക്കത്ത : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബംഗാളിൽ പരക്കെ ആക്രമണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 14 പേർ കൊല്ലപ്പെട്ടു. ബൂത്തുകൾ പിടിച്ചെടുത്തു ബാലറ്റ് പെട്ടികൾ നശിപ്പിച്ചു. അക്രമത്തിൽ എല്ലാ പ്രധാന പാർട്ടികളും പങ്കാളികളായി.9 തൃണമൂൽ കൊണ്ഗ്രെസ്സ്കാർ കൊല്ലപ്പെട്ടു. ബി ജെ പി, കൊണ്ഗ്രെസ്സ്, സി പി എം, ഐ എസ് പ്രവർത്തകരും കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ അക്രമത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.
![]()
