ബംഗ്ലാദേശ് :ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് മിന്നു മണി . ബംഗ്ലാദേശ് പര്യടനത്തിൽ ആദ്യം മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് നാലാം പന്തിൽ വിക്കറ്റ് എടുത്തു താരം തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് അറിയിച്ചു. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മിന്നു മണി വിക്കറ്റ് നേടി. ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി വനിതയാണ് മിന്നു മണി..ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നുമണി ആദ്യമായാണ് സീനിയർ ടീമിൽ ഇടം പിടിക്കുന്നത്. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് വയനാട്ടുകാരിയായ മിന്നുമണി.

![]()
