തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയ്ക്കടുത്ത കാക്കഞ്ചേരി ദേശീയ പാതയിൽ വൻ കുഴൽപ്പണ വേട്ട. 2 കോടി രൂപയും പണം കടത്താനുപയോഗിച്ച കാറും തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന ഡ്രൈവർ കോഴിക്കോട് താമരശ്ശേരി പരപ്പൻപ്പൊയിൽ കല്ലുവെട്ടിക്കുഴയിൽ അഷ്റഫിനെ (45) ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, എസ്ഐ എ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
കാറിന്റെ മുൻവശത്ത് ഡ്രൈവിങ് സീറ്റിന് അടിയിലായി പ്ലാറ്റ്ഫോമിൽ നിർമിച്ച രഹസ്യ അറയിൽനിന്നാണ് പണം പിടികൂടിയത്. കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് മലപ്പുറം ജില്ലയിൽ പലർക്കായി നൽകാൻ എത്തിച്ച പണമെന്നാണ് പൊലീസിന് ലഭിച്ച മൊഴി. പൊലീസ് സംഘത്തിൽ എഎസ്ഐമാരായ വി. വേലായുധൻ, സി.പി. സജീവൻ, എസ്സിപിഒമാരായ സി.പി. സനൽ, എൻ. പ്രതാപൻ, സി. അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.
സ്കൂട്ടർ യാത്രക്കാരനിൽനിന്ന് 15 ലക്ഷം പിടിച്ചുചേലേമ്പ്ര കാക്കഞ്ചേരിയിൽ നിന്ന് വ്യാഴാഴ്ചയും തേഞ്ഞിപ്പലം പൊലീസ് കുഴൽ പണം പിടിച്ചു. സ്കൂട്ടർ യാത്രക്കാരനിൽ നിന്ന് 15 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. കൊടുവള്ളി ആലപ്പുറായ് ഫിറോസ് (48) അറസ്റ്റിലായി
![]()
