റിയാദ് :പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽനിന്നും കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
എസ് എസ് എൽ സി വിജയികളായ ഫർഹ ഫെബിൻ ,പൂജ പി ,ഫാത്തിമ ഹിസാന,അൽന ഷംസുദ്ധീൻ,മീര എ പി , നാസിഹ വഹാബ് ,അഫീഫ യാസ്മിൻ, ആയിഷ എം, ഫാത്തിമ നാദിയ,റിബിന പി, മുഹമ്മദ് ഫൈസൽ എന്നിവരും പ്ലസ് ടു വിജയികളായ മുഹ്സിൻ ഹനാൻ,ഫാത്തിമ നാഫിയ,മുഹമ്മദ് അൻഷാദ്, മുഹമ്മദ് ഫാസിൽ, റിൻഷാ പി,അഭിനവ് നായർ,അപ്സര സുരേഷ്, ഹൈഫ മെഹ്റിൻ,മുഹമ്മദ് അഷ്മിൽ എന്നിവരും അനുമോദനങ്ങൾ ഏറ്റുവാങ്ങി.
നാട്ടിലും, സൗദി അറേബ്യയിലുമുള്ള കുട്ടികളെ സംഘടനാ ഭാരവാഹികൾ അവരവരുടെ ഭവനങ്ങളിൽ എത്തിയാണ് അനുമോദിച്ചത്. കബീർ പട്ടാമ്പി, ശ്യാം സുന്ദർ, ഷിഹാബ് കരിമ്പാറ, ജംഷാദ് വക്കയിൽ , ഷാജീവ് ശ്രീകൃഷ്ണപുരം , അബ്ദുൽ റഷീദ്,സുരേഷ് കൊണ്ടത് എന്നിവർ നേതൃത്വം നൽകി
![]()
