റിയാദ്: വിശുദ്ധ ഗേഹങ്ങളായ മക്കയുടെയും മദീനയുടെയും ഒപ്പം ലോകത്തിന്റെ വിവിധ കോണിൽ നിന്ന് എത്തുന്ന തീർത്ഥാടകരുടെയും സേവനം അഭിമാനകരമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. ഇരു ഹറമുകളുടെയും തീർത്ഥാടകരുടെയും സേവനം പടച്ചവൻ നൽകിയ ബഹുമതിയാണെന്നും അതിൽ സൗദി ഭരണാധികാരി എന്ന നിലയിൽ ഏറെ അഭിമാനം നൽകുന്നതായും രാജാവ് പറഞ്ഞു. സമാധാനകാരമായ ഹജ്ജിനു മഹത്തായ സംഭാവനകൾ നല്കിയവരെയും സുരക്ഷയ്ക്ക് ചുക്കാൻ പിടിച്ചവരെയും രാജാവ് പ്രശംസിച്ചു. സമാധാനപൂർണമായ ഇത്തവണത്തെ ഹജ്ജിനു പരിസമാപ്തി കുറിക്കാൻ അന്തരീക്ഷം ഒരുക്കിയ സർവ്വ ശക്തനായ ദൈവത്തെ അദ്ദേഹം സ്തുതിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം പഴയ രീതിയിൽ കൂടുതൽ ഹാജ്ജിമാർക്ക് ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കാൻ സഹായങ്ങൾ ചെയ്ത സുരക്ഷ, പ്രതിരോധ, ആരോഗ്യ, സേവന, ഗതാഗതം തുടങ്ങിയ മുഴുവൻ വകുപ്പുകളെയും പ്രത്യേകം നന്ദി അറിയിച്ചു.
![]()
