അഞ്ച് യാത്രികരുമായി ടൈറ്റാനിക് അവശിഷ്ട്ടങ്ങൾ കാണാൻ പോയ ടൈറ്റാൻ സമുദ്ര പേടകം തകർന്നതായി യൂ എസ് കോസ്റ്റ് ഗാർഡ്.പരിശോധന തുടരുന്നു.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പുതിയ അവശിഷ്ട്ടങ്ങൾ കണ്ടെത്തി എന്നും ROV റിമോർട്ട് വാഹനത്തെ ഉദ്ധരിച്ചു യൂ എസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനിടെ കാണാതായ സബ്മെർസിബിളിനായുള്ള തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്ന റിമോട്ട് വാഹനം ഒരു അവശിഷ്ട ഫീൽഡ് കണ്ടെത്തി, ഈ ആവശിഷ്ടങ്ങൾ അധികൃതർ വിലയിരുത്തുകയാണെ ന്ന് , യുഎസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി
തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കപ്പലിന്റെ ഓക്സിജൻ തീർന്നുപോകുമെന്ന് കോസ്റ്റ് ഗാർഡ് കണക്കാക്കിയ ഘട്ടം – അത് പുറപ്പെട്ട് 96-മണിക്കൂറുകൾ കടന്നുപോയി, എന്നാൽ തിരച്ചിൽ-രക്ഷാദൗത്യം നിർത്തില്ലെന്ന് റിയർ അഡ്മിറൽ ജോൺ മൗഗർ പറഞ്ഞു.
തിരച്ചിൽ പ്രദേശത്ത് ഒരു പുതിയ കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി കോസ്റ്റ് ഗാർഡ് റോബോർട്ടിക്ക് വാഹനം അറിയിച്ചതിനെ തുടർന്നാണ് പരിശോധനകൾ.
2000 അടി ആഴത്തിൽ മുങ്ങുന്ന റോബോർട്ടിക്ക് ക്രെയിനും, റോബോർട്ടുമാണ് ടൈറ്റാനിക് ഇപ്പോഴുള്ള 12500 അടി ആഴത്തിൽ പരിശോധിക്കുന്നത്. പരിശോധന നടത്തുന്ന ഈ റോബോട്ടിക്ക് പേടകത്തിൽ മനുഷ്യർ ഇല്ല.
ടൈറ്റാനിക് കപ്പലുള്ള സ്ഥലത്ത് പുതിയ ചില ചില അവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നിരവധി ആവശിഷ്ട്ടങ്ങൾ ഉള്ള പ്രദേശമായതിനാൽ അത് ടൈറ്റന്റെ ആണോ എന്ന ഔദ്യോദിക സ്ഥിരീകരണത്തിന് ഇനിയും സമയമെടുക്കും.
പേടകത്തിലെ ഓക്സിജൻ തീർന്നിട്ട് ഇപ്പോൾ 7.39 മണിക്കൂറുകളായി.
![]()
