തിരുവനന്തപുരം :പൊതുസഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യം പകർത്തി അധികൃതർക്ക് അയച്ചു കൊടുത്താൽ 2500 രൂപ വരെ പാരിതോഷികം ലഭിക്കും.
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് പിഴയും പാരിതോഷികവും ഒരുപോലെ ഉള്ളത്.മാലിന്യം വലിച്ചെറിയുക ,ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ ചിത്രമോ വീഡിയോയോ മുനിസിപ്പൽ ,പഞ്ചായത്ത് സെക്രെട്ടറിമാർക്കാണ് അയക്കേണ്ടത്.ഇതിന് മാത്രമായി വാട്സാപ്പ് നമ്ബർ ,ഇമെയിൽ അഡ്രസ് എന്നിവ അതാത് തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പ്രസിദ്ധപ്പെടുത്തും.
വിവരങ്ങൾ നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും.വിവരം കൈമാറിയാൽ ഒരാഴ്ചക്കകം തീർപ്പുണ്ടാകും. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കിയാൽ 30 ദിവസത്തിനകം വിവരം നൽകിയവരുടെ അകൗണ്ടിലേക്ക് പാരിതോഷികം ട്രാൻസ്ഫർ ചെയ്യണം.
ഇത് സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം .മൂന്നു മാസത്തിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രെജിസ്റ്റർ പരിശോധിച്ച് മുനിസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.
![]()
