കന്യാകുമാരി : കേരളത്തെയും തമിഴ്നാടിനെയും മുൾമുനയിൽ നിർത്തിയ അരികൊമ്പൻ വീണ്ടും വാർത്തയാകുന്നു.
അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്നാട് വനംവകുപ്പ് തുറന്നു വിട്ട അരികൊമ്പൻ കന്യാകുമാരി വന്യ ജീവി സങ്കേതത്തിലേക്ക് കടന്നതായി തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നലുകൾ ലഭിച്ചതിനെത്തുടർന്ന് കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.
15 കിലോമീറ്റർ താണ്ടിയാണ് ഇവിടെ എത്തിയതെന്നാണ് പ്രാഥമിക വിവരം. കോതയാർ ഡാം പരിസരം ദിവസങ്ങളായി വനം വകുപ്പിന്റെ കനത്ത നീരിക്ഷണത്തിലായിരുന്നുവെന്ന് കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ പറഞ്ഞു.
15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുകയായിരുന്നു. വനാതിർത്തി കടന്നാൽ ജനങ്ങൾ പാർക്കുന്നിടത്തേക്ക് കൊമ്പൻ എത്തുമോ എന്ന ആശങ്കയിൽ ആണ് അവിടത്തെ ആദിവാസി സമൂഹം. ജനവാസ മേഖലയിൽ എത്തിയാൽ ഉൽ കാട്ടിലേക്ക് കടത്തി വിടാൻ അധികൃതറ്റർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് എന്നും ഇളയ രാജ പറഞ്ഞു.
![]()
