ന്യൂഡൽഹി: കേരള സർക്കാരിന്റെ കെ ഫോൺ പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിച്ചു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
ചൈനീസ് കമ്പനിയെ പദ്ധതി നടത്തിപ്പുമായി ബന്ധപെടുത്തിയത് സർക്കാരിനെ അഴിമതിയുടെ കരിനിഴലിൽ നിർത്തുന്നതായി അദ്ദേഹം പറഞ്ഞു. അതീവ സുരക്ഷാ പ്രാധാന്യമുള്ള പദ്ധതിയിൽ ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സർക്കാർ ജനങ്ങളോട് വിശദീകരിക്കണം.
നിരവധി കേബിൾ കമ്പനികൾ ഇന്ത്യയിൽ ഉള്ളപ്പോൾ ഈ ടെൻഡർ ലംഖിച്ചുള്ള ഇടപാടിൽ ദുരൂഹത ഉണ്ട്.തനിക്ക് കിട്ടിയ വിവരങ്ങൾ വെച്ചാണ് ഇത് പറയുന്നതെന്നും ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ടെക്നിക്കൽ കമ്മറ്റിയുടെ അംഗീകാരത്തോടെയാണ് ഒ പി ജി ഡബ്ല്യു കേബിളിന്റെ ഒപ്റ്റിക്കൽ ഫൈബർ ഭാഗം മാത്രം ചൈനീസ് കമ്പനിയിൽ നിന്ന് വാങ്ങിയതെന്നും ടെൻഡർ വ്യവസ്ഥ ലംഘിച്ചിട്ടില്ലന്നും എന്ന് വ്യക്താക്കുന്ന മറുപടിയുമായി കെ ഫോൺ അധികൃതർ രംഗത്തെത്തി.
![]()
