ധർമ്മശാല : ഐസിസി ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനു 6 വിക്കറ്റ് വിജയം. ജയിക്കാൻ 157 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശ് 34.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.അര്‍ധസെഞ്ചുറി നേടുകയും മൂന്ന് വിക്കറ്റെടുക്കുക ചെയ്ത മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പി.ടോസ് നഷ്ടപെട്ടു ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഓപ്പണിങ് കൂട്ടുകെട്ടിൽ 47 റൺസ് നേടി മികച്ച തുടക്കം കുറിച്ചു എങ്കിലും, പിന്നീട് വന്നവർക്ക് ബംഗ്ലാദേശ് ബൗളിംഗിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.
ഗുർബാസ് 47 റൺസ് നേടിയപ്പോൾ സദ്രാൻ 22 റൺസ് നേടി പുറത്തായി. അവസാന 44 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് അഫ്ഗാനിസ്ഥാന് നഷ്ടമായി.8 ഓവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഷാക്കിബ് അൽ ഹസൻ, 9 ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മെഹിദി ഹസൻ, രണ്ട് വിക്കറ്റ് നേടിയ ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബംഗ്ളാദേശിനായി തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് തുടക്കത്തിൽ തന്നെ ലിറ്റൺ ദാസിനെയും തൻസിദ് ഹസനെയും നഷ്ടപെട്ടുവെങ്കിലും അർദ്ധ സെഞ്ചുറി നേടിയ മെഹിദി ഹസൻ്റെയും നജിമുൽ ഷാൻ്റോയുടെയും മികവിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് നീങ്ങി. ഷാൻ്റോ 59 റൺസും മെഹിദി ഹസൻ 57 റൺസും നേടി.
അഫ്ഗാനുവേണ്ടി ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉള് ഹഖ്, അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
![]()
