ഹാങ്ങ്ഷൗ : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് സ്വർണ്ണo. ഫൈനൽ മത്സരം മഴയെത്തുടർന്ന് ഹാങ്ഷൗവിൽ ഉപേക്ഷിക്കുകയായിരുന്നു.
മികച്ച ടി20 റാങ്കിങ്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിജയകളായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ ഏഷ്യൻ ഗെയിംസ് 2023 ലെ പുരുഷ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി.
അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ 112/5 എന്ന നിലയിൽ
നിൽകുമ്പോൾ മഴ എത്തുകയും ഫൈനൽ മത്സരം ഉപേക്ഷിക്കുകയും ആയിരുന്നു.ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യമായാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് രണ്ട് മുൻ എഡിഷനുകളിൽ (2010, 2014) കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അവ രണ്ടും ഒഴിവാക്കുകയായിരുന്നു.
ബംഗ്ലാദേശ് 2010 ലും ശ്രീലങ്ക 2014 ലും ജേതാക്കളായി.
![]()
