റിയാദ് : വായനയുടെയും അറിവിന്റെയും ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ച് നയിച്ചു റിയാദ് ഇന്ത്യൻ അസോസിയേഷൻ. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനാരായണ ധർമ്മ പോഷിണി സഭ എസ്.വി. എൽ പി സ്കൂളിൽ റിയാദ് ഇന്ത്യൻ അസോസിയേഷൻ ലൈബ്രറി ഉപകരണങ്ങൾ നൽകി. ഏകദേശം 120 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ തൃണിത്തുറ സബ്ജില്ലാ എ. ഇ. ഒ രശ്മി കെ.ജെ ലൈബ്രറി ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ശാലിനി തങ്കപ്പൻ സ്വാഗതം പറഞ്ഞു. റിയയുടെ മുൻ പ്രസിഡന്റായ ബാലചന്ദ്രൻ നായർ ലൈബ്രറി ഉപകരണങ്ങൾ സ്കൂളിന് സമർപ്പിച്ചു. റിയാദിൽ നിന്നുമുള്ള ഏകോപനം രാജേഷ് ഫ്രാൻസിസ് നിർവഹിച്ചു. റഷീദ്, സന്ധ്യ ഉണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു. പി ടി എ പ്രസിഡന്റ് ശ്രുതി നന്ദി അർപ്പിച്ചു. റിയയുടെ വനിതാ വിഭാഗം സീനിയർ മെമ്പറും മുൻ പ്രസിഡന്റിന്റെ പത്നിയുമായ ജയ ബാലചന്ദ്രൻ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
![]()
