റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് കമ്മിറ്റി മലാസ് താനൂർ റെസ്റ്റോറന്റിൽ വെച്ച് 2025 കലണ്ടർ പ്രകാശനവും,മോട്ടിവേഷൻ സ്പീക്കറും ലോക കേരള സഭ പ്രതിനിധിയുമായ ഇബ്രാഹീം സുബ്ഹാൻ നേതൃത്വം നൽകിയ “സെറ്റ് യുവർ വിഷൻ-2025” എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു . സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും പി സി ഡബ്ലിയു എഫ് രക്ഷാധികാരിയുമായ കെ ടി അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2025 കലണ്ടർ പ്രകാശനം ഉപദേശക സമിതി ചെയര്മാൻ സലീം കളക്കര നിർവ്വഹിച്ചു. രക്ഷാധികാരി കിളിയിൽ ബക്കർ ഏറ്റുവാങ്ങി.പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു.
പി സി ഡബ്ലിയു എഫ് റിയാദ് കമ്മിറ്റി പുറത്തിറക്കുന്ന മാഗസിൻ കവർ പേജ് മാഗസിൻ ചീഫ് എഡിറ്റർ ഫസലു കൊട്ടിലുങ്ങൽ മുഖ്യാതിഥി ഇബ്രാഹീം സുബ്ഹാനു നൽകി പ്രകാശനം ചെയ്തു.
അതിഥികൾക്കുള്ള സ്നേഹോപഹാരം ജനസേവനം കൺവീനർ റസാഖ് പുറങ്ങ് , സെക്രട്ടറി ഫാജിസ് പി വി എന്നിവർ നൽകി.കലണ്ടർ ഡിസൈൻ മത്സരവിജയിയെ ജനസേവനം കൺവീനർ അഷ്കർ വി പ്രഖ്യാപിച്ചു.ലക്കി ട്രൗ നറുക്കെടുപ്പിനു ഐ ടി ചെയർമാൻ സംറൂദ് അയിങ്കലം നേതൃതം നൽകി.
വൈസ് പ്രസിഡന്റ് അസ്ലം കളക്കര ആമുഖവും,ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും, ട്രഷറർ ഷമീർ മേഘ നന്ദിയും പറഞ്ഞ ചടങ്ങിൽ ജനസേവനം ചെയർമാൻ എം എ ഖാദർ, പി സി ഡബ്ലിയു എഫ് വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീർ ,വൈസ് പ്രസിഡന്റ് സുഹൈൽ മഖ്ദൂം,സെക്രട്ടറി ആഷിഫ് മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.
മുക്താർ പുറങ് ,മുജീബ് പള്ളിക്കര ,സാഫിർ പൊന്നാനി ,മുഫാഷിർ കുഴിമന,ഹകീം,ജാഫർ വെളിയംകോട് ,റഷ റസാഖ് , റഷ സുഹൈൽ ,ഷിഫാലിൻ സമ്റൂദ് ,ഷഫ്ന മുഫാഷർ ,സഫീറ ആഷിഫ്, അർജീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
![]()
