റിയാദ് : കെ.എം.സി.സി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് കൊണ്ടോട്ടി മണ്ഡലം എം.എൽ.എ. ടി.വി ഇബ്രാഹിം പറഞ്ഞു.
റിയാദ് കൊണ്ടോട്ടി മണ്ഡലം കെ എം സി സി കഴിഞ്ഞ ഒന്നര വർഷമായി നടത്തി വരുന്ന തൻഷീത് സീസൺ വൺ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. മൂന്നു സെഷനുകളായി നടത്തിയ സമ്മേളനത്തിൽ ടേബിൾ ടോക്ക്, വനിതാ സംഗമം, സമാപന സമ്മേളനം എന്നിവ സംഘടിപ്പിച്ചു
മോർണിംഗ് സെഷനിൽ. മണ്ഡലം – പഞ്ചായത്ത് – മുൻസിപ്പൽ പ്രതിനിധികൾ ബത്ത പാരഗൺ ലൂഹ ഓഡിറ്റോറിയത്തിൽ വച്ച് ടി വി. ഇബ്രാഹിം എംഎൽഎ യോടൊപ്പം നടത്തിയ ടേബിൾ ടോക്കിൽ കൊണ്ടോട്ടി മണ്ഡലത്തിലെ വികസന കാര്യങ്ങളും സംഘടനാ കാര്യങ്ങളും മറ്റു പൊതു വിഷയങ്ങളും ചർച്ച ചെയ്തു.
ടേബിൾ ടോക്കിന് മണ്ഡലം കെ എം സി സി ചെയർമാൻ ബഷീർ സിയാംകണ്ടം മോഡറേറ്ററും ബഷീർ വിരിപ്പാടം നന്ദിയും രേഖപ്പെടുത്തി.
ഉച്ചക്ക് ഒരു മണിക്ക് മലാസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ രണ്ടാം സെഷനായ വനിതാ സംഗമം മലപ്പുറം ജില്ല കെ എം സി സി ട്രഷറർ മുനീർ വാഴക്കാട് ഉദ്ഘാടനം ചെയ്തു. ടിവി ഇബ്രാഹിം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
റസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മണ്ഡലം കെ എം സി സി യുടെ പ്രഥമ വനിതാ വിങ്ങ് ടി.വി. ഇബ്രാഹിം എം എൽ.എ . പ്രഖ്യാപിച്ചു. നാഷണൽ കമ്മിറ്റി മെമ്പർ കെ. കോയാമു ഹാജി ആശംസകൾ നേർന്നു.
മണ്ഡലം വൈ: പ്രസിഡന്റ് നിസാം പരതക്കാട് സ്വാഗതവും വനിത വിങ് വൈ: പ്രസിഡന്റ് ഹുദാ നിബാൽ നന്ദിയും പറഞ്ഞു .
വൈകുന്നേരം 7 മണിക്ക് ബത്ത നൂർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന തൻഷീത് സീസൺ വൺ സമാപന സമ്മേളനം നാഷണൽ കമ്മിറ്റി മെമ്പർ കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. ടിവി ഇബ്രാഹിം എം. എൽ.എ മുഖ്യ അതിഥിയായിരുന്നു. കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ ഡോക്യുമെൻററി എം എൽ എ പ്രകാശനം ചെയ്തു.
വിവിധ മേഖലകളിലുള്ള സേവനങ്ങൾക്ക് കോയാമു ഹാജി ഹനീഫ് മുതുവല്ലൂർ എന്നിവരെ എം.എൽ. എആദരിച്ചു .
കൊണ്ടോട്ടി മണ്ഡലം കെ.എം.സി. സി പ്രസിഡണ്ട് റസാക്ക് സാഹിബ് ഓമാനൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൻഷീത് സീസൺ 2 ലോഗോ ലോഞ്ചിംഗ് എം.എൽ.എ. നിർവഹിച്ചു.
നാഷണൽ കമ്മിറ്റി വൈ:പ്രസിഡണ്ട് ഉസ്മാൻ അലി പാലത്തിങ്ങൽ, നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, വൈസ്: പ്രസിഡന്റ് അസീസ് വെങ്കിട്ട, ജില്ല കമ്മിറ്റി പ്രസിഡണ്ട് ഷൗക്കത്ത് കടമ്പോട്ട്, സെക്രട്ടറി സഫീർ തിരൂർ, ട്രഷറർ മുനീർ വാഴക്കാട്, സമദ് കൊടിഞ്ഞി, മൊറയൂർ പഞ്ചായത്ത് വൈസ്: പ്രസിഡന്റ് ജലീൽ ഒഴുകൂർ , ചെറുകാവ് പഞ്ചായത്ത് മുസ്ലീലീഗ് ട്രഷറർ ബദറു പേങ്ങാട്, കൊണ്ടോട്ടി മണ്ഡലം ചെയർമാൻ ബഷീർ സിയാംകണ്ടം തുടങ്ങിയവർ സംസാരിച്ചു, വിവിധ മണ്ഡലം, ജില്ലാ, സെട്രൽ കമ്മിറ്റി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
കൊണ്ടോട്ടി മണ്ഡലം കെ എം സി സി സെക്രട്ടറി ഷറഫു പുളിക്കൽ സ്വാഗതവും മണ്ഡലം കെ എം സി സി ട്രഷറർ ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു.

സൈദു പെരിങ്ങാവ് , വഹാബ് പുളിക്കൽ, സാജ്ജിദുൽ അൻസാർ പുളിക്കൽ, റാഫി പൊന്നാട്, അൻവർ ജമാൽ ഓമാനൂർ, സിദ്ധീഖ് പരതക്കാട് , ഹൈദർ ദാരിമി ചീക്കോട്, ഷബീർ വാഴക്കാട് , സലിം സിയാം കണ്ടം, റിയാസ് ബാബു കോട്ടപ്പുറം, ഫസൽ കുമ്മാളി ശുകൂർ കൊണ്ടോട്ടി, റിയാസ് പിവി, ഫായിസ് വാഴക്കാട് , ലത്തീഫ് കുറിയയോടം, അഷ്കർ വാഴയൂർ, ആരിഫ് വാഴയൂർ, ഇസ്മാഈൽ വാഴയൂർ,ഹുസൈൻ പുളിക്കൽ, മൂസ ഫൗലത് വാഴയൂർ, ലത്തീഫ് എ കെ ,വാഹിദ് കൊണ്ടോട്ടി, മുഖല്ലിസ് മുതുവല്ലൂർ, ഹംസ കൊണ്ടോട്ടി, ആഷിഖ് കൊണ്ടോട്ടി, അൻഷിദ് റഹ്മാൻ കുറിയോടം, സിനാൻ സിയാംകണ്ടം, മുഹമ്മദ് കൂട്ടി കെ പി മുഹമ്മദ് ഇർഫാൻ വാഴക്കാട്, റിയാസ് സിയാംകണ്ടം തുടങ്ങിയവർ സമ്മേളനത്തിന് നേത്രത്വം നൽകി.

![]()
