ജിദ്ദ: ജിദ്ദയിലെ സംഗീത പ്രേമികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ക്ലബ്ബിന്റെ 2025 – 26 വര്‍ഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. ലൈവ് മ്യൂസിക്കിന് പ്രാധാന്യം നല്‍കിക്കൊണ്ട് ജിദ്ദയിലെ സംഗീത പ്രേമികള്‍ക്കിടയില്‍ വേറിട്ട് നില്ക്കുന്ന കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്.
പുതിയ ഭാരവാഹികളായി അബ്ദുറഹ്മാന് മാവൂര്‍(
പ്രസിഡണ്ട്),സാലിഹ് കാവോട്ട്(സെക്രട്ടറി),
സുധീര്‍ തിരുവനന്തപുരം( ട്രഷറര്‍),റിയാസ് കള്ളിയത്ത്, അബ്ദുല്‍ മജീദ് വെള്ളയോട്ട്(വൈസ് പ്രസിഡണ്ട്),ആഷിക് റഹിം, ഷമര്‍ ജാന്‍(ജോ സെക്രട്ടറിമാർ ),
നൗഷാദ് കളപ്പാടന്‍(ഫിനാന്‍സ് സെക്രട്ടറി),
അഷ്റഫ് അല്‍ അറബി, മന്‍സൂര്‍ ഫറോക്ക്, ഹിഫ്സുറഹ്മാന്‍, യൂസുഫ് ഹാജി, സാദിഖലി തുവൂര്‍(രക്ഷാധികാരികള്‍),
കിരണ്‍ , ജാഫര്‍ വയനാട്, ബഷീര്‍, മനാഫ് മത്തോട്ടം, സീതി കോളക്കാടന്‍, ഫൈസല്‍ മൊറയൂര്‍(എക്സികൂട്ടിവ് അംഗങ്ങൾ ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നിലവിൽ വന്നത്.
ഈ സംഗീത കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ വാരാന്ത്യങ്ങളിലും മലയാള /ഹിന്ദി ഗായിക ഗായകന്മാരെ കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരെയും പങ്കെടുപ്പിച്ച് ഒരുക്കുന്ന ലൈവ് മെലഡി-ഗസല്‍ ഗാന വിരുന്നിലൂടെ സംഗീത പ്രേമികളുടെ മനം നിറയ്ക്കുന്ന
സായാഹ്നങ്ങള്‍ സമ്മാനിക്കാനായിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ വിവിധ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
![]()
