തെൽഅവീവ്: ഇസ്രായേലിൽ നടക്കുന്ന വിവിധ രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഗ്രൂപ്പുകളും തമ്മിലുള്ള തർക്കവും ഭിന്നിപ്പും ഹമാസ് ആഘോഷിക്കുമെന്നു മുന്നറിയിപ്പുമായി ഇസ്രായേൽ പ്രസിഡണ്ട് ഐസക് ഹെർസോഗ്. കഴിഞ്ഞ ദിവസമാണ് പ്രസിഡണ്ട് ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് സമൂഹ മധ്യത്തിൽ പ്രസംഗിച്ചത്. നമ്മുടെ വിയോജിപ്പും സഹകരണമില്ലായ്മയും ഹമാസ് ഏറെ കൊട്ടിഘോഷിക്കാൻ ഇടയാക്കുമെന്ന് പ്രസിഡണ്ട് പ്രസംഗത്തിൽ ഓർമിപ്പിച്ചു. നമ്മൾ ഗ്രൂപ്പുകളായി തിരിഞ്ഞു നിന്ന് അന്യോന്യം പോരടിക്കുന്നത് ലോകം കാണുന്നുണ്ട്. ഇപ്പോൾ ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്നും നമ്മുടെ ഈഗോ വിഷയങ്ങൾ ശത്രു പക്ഷത്തു ശക്തി പകരാൻ കാരണമാകുമെന്നും പ്രസിഡണ്ട് തുറന്നടിച്ചു. ഗസ്സക്കെതിരായ ആക്രമണങ്ങളും അധിനിവേശത്തിനും എതിരെ ഇസ്രായേലിൽ കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ചർച്ചകളും പ്രതിക്ഷേധങ്ങളും നടന്നിരുന്നു. ആക്രമണത്തെ അപലപിച്ചുകൊണ്ട് പല രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡണ്ടിന്റെ പ്രതികരണം
![]()
