ബഹ്റൈന്:കോൺഗ്രസ് ജന്മദിന ആഘോഷ ഭാഗമായി ഐവൈസിസി ബഹ്റൈൻ മനാമ അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഐവൈ സി സി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ നടക്കുന്ന 43 -ാമത് മെഡിക്കൽ ക്യാമ്പ് ഡിസംബർ 29 വെള്ളിയാഴ്ച രാവിലെ 8 മാണി മുതൽ 1 മാണി വരെയാണ്.ടോട്ടൽ കൊളസ്ട്രോൾ,എസ് ജി പി ടി, ഷുഗർ,ബി പി, ബി എം ഐ,പൾസ് തുടങ്ങിയ ചെക്കപ്പുകളും ഗൈനക്കോളജി,ശിശുരോഗ വിഭാഗം,നേത്ര രോഗ വിഭാഗം,ജനറൽ ഡോക്ടർ എന്നീ ഡോക്ടർമാരെ കാണുവാനുള്ള സൗകര്യവും ക്യാമ്പിൽ ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.ക്യാമ്പിൽ പങ്കെടുക്കാൻ വിളിക്കുക 38282008,33874100.
![]()
