റിയാദ്: മരുഭൂമിയിൽ ഒറ്റപെട്ടു കഴിയുന്ന ആട്ടിടയന്മാർക്കും ഒട്ടകങ്ങളെ മേയ്ച്ക്കുന്നവർക്കും കൃഷിപ്പണിക്കാർക്കും തണുപ്പിനെ തരണം ചെയ്യുന്നതിനുള്ള കമ്പിളി പുതപ്പ് വിതരണം പൂർത്തിയായി. ‘മരുഭൂമിയിൽ നന്മ തേടി’ എന്ന വാട്സ്ആപ്പ് കൂട്ടായ്മ നടത്തിയ വിതരണമാണ് പൂർത്തിയായത്. കഴിഞ്ഞ വെള്ളിയാഴ്ച റിയാദിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ ദുർമ്മ ഭാഗത്താണ് അവസാന ഘട്ട വിതരണം നടന്നത്. കഴിഞ്ഞ മൂന്നു വർഷമായി നടക്കുന്ന ബ്ലാന്കെറ്റ് വിതരണം ഇത്തവണ നാല് ഘട്ടങ്ങളായാണ് നടന്നത്. ബെൻബാൻ, ജനാദ്രിയ, മുസാഹ്മിയ,ദുർമ്മ എന്നിവിടങ്ങളിലായി 185 അർഹരായവർക്ക് ബ്ലാങ്കെറ്റ്,ജാക്കറ്റ്, തോബ്, തൊപ്പി,ഗ്ലൗസ്, പാൻറ്റ്,ഷർട്ട് തുടങ്ങിയവ നൽകാൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.

അവസാന ഘട്ട വിതരണത്തിന് സുലൈമാൻ വിഴിഞ്ഞം, സിദ്ദിഖ് നെടുങ്ങോട്ടൂർ, സുഹൈൽ കൂടാളി, ഷൈജു പച്ച, അഖിനാസ് എം. കരുനാഗപ്പള്ളി, റിജോഷ്, എൽദോ ജോർജ്, മുസ്തഫ മൂസ, അഭിലാഷ് കൊല്ലം, അനസ് കെ, അനസ് മത്തൻകാട്ടിൽ, ഫൈസൽ തമ്പലക്കോടൻ, നിസ്സാർ പള്ളിക്കാശ്ശേരിൽ, സാദിഖ് കരുനാഗപ്പള്ളി, ഷമീർ കല്ലിങ്ങൽ, സലിം പുളിക്കൽ, ഉമർ അലി അക്ബർ, അൻവർ സാദത്, ഷിജു ബഷീർ, ഗോപൻ എസ്. കൊല്ലം, മുനീർ ഷാ തണ്ടാശ്ശേരി, സജീർ സമദ്, നവാസ്, മുഹമ്മദ് അനസ്, ഷഫീഖ് വലിയ, സമീർ കാസിം കോയ, നിഖില സമീർ, ആതിര വിജയൻ, അശ്വതി ഭാസി, ഫൗസിയ മുസ്തഫ, ആതിര ഗോപൻ, ജൂലിയ, ഷഫീന അബ്ദിയ, ഫസ്ന ഷെറിൻ, ജിഷ്ന തുടങ്ങിയവർ പങ്കെടുത്തു.
ഈ കാരുണ്യ പ്രവർത്തിയിലേക്ക് സഹായിച്ചവർക്കും വിതരണത്തിൽ സഹകരിച്ചവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
![]()
