വത്തിക്കാൻ: യേശു ജനിച്ചമണ്ണിൽ തന്നെ ആ സമാധാന സന്ദേശം മരിച്ചുവെന്നു പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാനിൽ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുമസ് സന്ദേശം നല്കുന്നതിനിടയിലാണ് പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഇസ്രയേലിന്റെ അതിക്രമങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ചത്. യേശു ജനിച്ച ജറുസലേമിൽ നിന്ന് തന്നെ കുട്ടികൾക്ക് നേരെയും സ്ത്രീകൾക്ക് നേരെയും ആക്രമണങ്ങൾക്ക് തുടക്കമാകുന്നെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിശ്വാസികളോട് പറഞ്ഞു. സമാദാനത്തിന്റെ വാഹകനായ യേശു ജനിച്ച മണ്ണിൽ നിന്ന് തന്നെ ആക്രമണങ്ങൾ ഉണ്ടാകുന്നതു നാണക്കേടാണെന്നും ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും സമാദാനത്തിന്റെ പാതയിലൂടെ ലോകം കടന്നു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സക്ക് വേണ്ടതൊക്കെ വിശ്വാസികളെന്ന നിലയിൽ ചെയ്തു കൊടുക്കണമെന്നും പോപ്പ് വിശ്വാസികളെ ഉണർത്തി.
![]()
