റിയാദ് : ഒതായി ചാത്തല്ലൂർ പ്രദേശത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന OCWC റിയാദ് ഘടകത്തിനു പുതിയ നേതൃത്വം.
റിയാദിലെ സുലൈ ഇസ്തിറാഹയിൽ ചേർന്ന വാർഷിക ജനറൽബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ തെരഞ്ഞെടുപ്പിലാണ് പുതിയ കമ്മറ്റി രൂപീകരിച്ചത്.
ഷബീർ. കെ അധ്യക്ഷനായ യോഗം നാട്ടിലെ കാരണവർ പി.കെ. മൂസക്കോയ ഉൽഘാടനം ചെയ്തു. അഷ്റഫ്. കെ സ്വാഗതവും മുജീബ്. കെ.സി നന്ദിയും പറഞ്ഞു. അഷ്കർ.പി.പി തെരഞ്ഞെടുAന്ന് നേതൃത്വം നൽകി.
പുതിയ ഭവാഹികളായി ഷരീഫ്.പി.വി(പ്രസിഡന്റ്), സാജിദ്.സി(ജനറൽ സെക്രട്ടറി) ഷബീർ കാഞ്ഞിരാല(ട്രഷറർ) മുജീബ് കെസി, അഷ്റഫ്. കെ(വൈസ് പ്രസിഡന്റ്) ഷമീർ. പി.വി, അഷ്കർ പി. പി ( ജോയിന്റ് സെക്രട്ടറി) നാസർ.കെ.ടി, അബ്ദുള്ള. വി, ഹുസൈൻ. പി (രക്ഷാധികാരികൾ) മനോജ്.എം.കെ, നാസർ അലി.വി.പി, അൻവർ.പി. പി, ഷാമിൽ, മുഹമ്മദ് ആഷിക്.കെ.എം(എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
![]()
