റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയെ പ്രകാശമയമാക്കി നൂർ അൽ റിയാദ് പരിപാടിക്ക് തുടക്കം. ‘മരുഭൂമിയിലെ മണലിൽ ഒരു ചന്ദ്രൻ’ എന്ന തലകെട്ടിൽ നടക്കുന്ന പരിപാടിയുടെ മൂന്നാം പതിപ്പിനാണ് കഴിഞ്ഞ ദിവസം തിരി തെളിഞ്ഞത്. 17 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തരായ ലൈറ്റിങ് കലാകാരന്മാർ പങ്കെടുക്കുന്നു. സൗദിയിലെ കലാകാരന്മാർക്ക് പുറമെ 35 രാജ്യങ്ങളിൽ നിന്നുള്ള നൂറോളം ആർട്ടിസ്റ്റുകൾ റിയാദിന്റെ ആകാശത്തു വിസ്മയം തീർക്കുന്നു. നൂർ അൽറിയാദ് ആഘോഷത്തിൽ 120 ലധികം കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കപ്പെടുന്നത്. കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ, ദറഇയയിലെ ജാക്സ് ഡിസ്ട്രിക്ട്, സലാം പാർക്ക്, വാദി ഹനീഫ, വാദി നമർ എന്നിവിടങ്ങളിലും ആകാശ വിസ്മയം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നൂർ അൽ റിയാദ് കാണാൻ കഴിഞ്ഞ ദിവസങ്ങളിൽ കിങ്ഡം ടവർ, ഫൈസലിയ ടവർ, ലൈബ്രറി പാർക്ക് എന്നിവിടങ്ങളിൽ കാണികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
![]()
