റിയാദ്: മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാർക്കും ഒട്ടകങ്ങളെ മേക്കുന്നവർക്കും കൃഷിപ്പണിക്കാർക്കും പുതപ്പുകൾ വിതരണം ചെയ്തു. രണ്ടാം ഘട്ട വിതരണമാണ് വെള്ളിയാഴ്ച്ച നടന്നത്. റിയാദ് നഗരത്തിൽ നിന്ന് 85 കിലോമീറ്റർ അകലെ മരുഭൂമിയിലാണ് പുതപ്പുകൾ, ജാക്കറ്റുകൾ, തോപ്പ് തുടങ്ങിയവ വിതരണം ചെയ്തത്. ‘മരുഭൂമിയിൽ നന്മ തേടി’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി വിതരണം നടത്തുന്നത്.
രണ്ടാം ഘട്ട വിതരണത്തിൽ സുലൈമാൻ വിഴിഞ്ഞം, സിദ്ദിഖ് നെടുങ്ങോട്ടൂർ, സുഹൈൽ കൂടാളി, ഷൈജു പച്ച, ഷഫീഖ്, സലീം പുളിക്കൽ, അൻവർ, അനസ്, റിജോഷ്, സജീർ സമദ്, ഉമറലി അക്ബർ, അഖിനാസ് കരുനാഗപ്പള്ളി, മുഹമ്മദ് അനസ്, മുസ്തഫ, ഫൗസി മുസ്തഫ, ആതിര വിജയൻ, അശ്വതി തുടങ്ങിയവർ പങ്കെടുത്തു. വരുന്ന രണ്ടു വെള്ളിയാഴ്ച്ചകളിൽ കൂടി വിതരണം നടക്കുമെന്നും ഈ സംരംഭത്തിൽ സഹകരിക്കാൻ താത്പര്യമുള്ളവർ 0508004283 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ പറഞ്ഞു.
![]()
