റിപ്പോർട്ട്: നിസാർ പൊന്നാരത്ത്,കായംകുളം
കായംകുളം: കഴിഞ്ഞ മാസം കാനഡയിലെ ടൊറണ്ടോയിൽ വെച്ച് മരണപെട്ട കാനഡ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ
എഞ്ചിനീയറിംഗ് വിദ്യാർത്ഥി കായംകുളം ചിറക്കടവം സിത്താരയിൽ വീട്ടിൽ റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യുഷൻ ഷഫീക് റഹ്മാന്റെ മകൻ ബിന്യാമിന്റെ മൃതദേഹം
06/12/23 ബുധനാഴ്ചയോടെ കൊച്ചിയിൽ എത്തും.നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുന്നതിന് രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ ഇതിനോടകം ഇടപെടൽ നടത്തിയിരുന്നു.
ബിന്യാമിന്റെ മരണമറിഞ്ഞ ഉടനെ മാതാവും മാവേലിക്കര ഗവണ്മെന്റ് ആശുപത്രിയിലെ ഇ എൻ ടി വിഭാഗം സർജനുമായ ഡോ. മെഹറുന്നിസ മരണപെട്ടത് കുടുംബത്തിനെന്ന
പോലെ കായംകുളം നിവാസികളെയും ഏറെ വേദനിപ്പിച്ചിരുന്നു.കൊച്ചിയിൽ എത്തുന്ന ബിന്യാമിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കായംകുളം ചിറക്കടവം സിത്താരയിൽ എത്തിച്ച് പൊതുദർശനത്തിനു ശേഷം കായംകുളം മൂഹിയദ്ധീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ ഉമ്മയുടെ കബറിനടുത്തു അടക്കം ചെയ്യും.
![]()
