റിയാദ്. സാമൂഹ്യ പ്രവർത്തകനായ റാഫി പാങ്ങോടിന്റെ അനുഭവ കുറിപ്പ് ‘മണൽ ചുഴികൾ’ പ്രകാശനം ചെയ്തു.മറക്കാനാവാത്ത സേവന പ്രവർത്തനങ്ങളിൽ ഹൃദയത്തിൽ സ്പർശിച്ച ചില സംഭവങ്ങൾ മാത്രം പുസ്തകത്താളുകളിലാക്കി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ.
റിയാദിലെ ബത്ത ലുഹ മാർട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. കെ ആര് ജയചന്ദ്രന് പ്രകാശനം നിര്‍വഹിച്ചു. സാഹിത്യകാരന് ജോസഫ് അതിരുങ്കല്‍ ഏറ്റുവാങ്ങി.മാധ്യമ പ്രവർത്തകൻ നസ്റുദ്ദീന്‍ വി ജെ അധ്യക്ഷത വഹിച്ചു.പസ്തകം മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പരിചയപ്പെടുത്തി. അബ്ദിയ ഷഫീന ആണ് ‘മണല്‍ ചുഴികള്‍’ സമാഹരിച്ചത്.
നിഖില സമീര്‍, അബ്ദുല്‍ അസീസ് പവിത്ര, സുധീര്‍ കുമ്മിള്‍, അഡ്വ. അബ്ദുല്‍ ജലീല്‍, സലിം ആര്‍ത്തിയില്‍, സുലൈമാന്‍ ഊരകം, മജീദ് ചെമ്മനാട്, ഹരികൃഷ്ണന് കണ്ണൂര്‍, ഡാനി, രാജു പാലക്കാട്, സുധീര്‍ കുമ്മിള്‍, സുനീര്‍ കുമ്മിള്‍, ഷിബു പത്തനാപുരം, ടോം, ഷഹനാസ്, ഷാജി മഠത്തില്‍, ഷാജഹാന് കാഞ്ഞിരപ്പള്ളി, അയൂബ് കരൂപടന്ന, സാജന് വള്ളക്കടവ്, സിദ്ധിഖ് കല്ലുപറമ്പന്, ജലീല്‍ ആലപ്പുഴ, സുധീര്‍ പാലക്കാട്, കായംകുളം നിഷാദ്, മുന്ന അയൂബ്, നിബു ഹൈദര്‍, ബഷീര്‍ പാരഗണ്‍, നൗഷാദ് മറിമായം, റഷീദ് മൂവാറ്റുപുഴ, നസീര്‍ കുമ്മിള്‍, ഉണ്ണി കൊല്ലം, അഷ്റഫ് ചേലാമ്പറ, ഹുസൈന് വട്ടിയൂര്‍ക്കാവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പുസ്തക വിത്പനയില് ലഭിക്കുന്ന മുഴുവന്‍ തുകയും ഗള്‍ഫ് മലയാളി ഫെഡറേഷന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കും. കഴിഞ്ഞ ദിവസം മരിച്ച സാമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളത്തിന്റെ ഓര്‍മ്മയ്ക്കു മണല്‍ ചുഴികള്‍ സമര്‍പ്പിക്കുന്നതായും റാഫി പാങ്ങോട് പറഞ്ഞു. ജയന് കൊടുങ്ങല്ലൂര്‍ സ്വാഗതവും സുധീര്‍ വള്ളക്കടവ് നന്ദിയും പറഞ്ഞു
![]()
