റിയാദ്: നാട്ടിലേക്ക് പോകാൻ ബോർഡിങ് കഴിഞ്ഞു വിമാനത്തിൽ വെച്ച് അപസ്മാരം ഉണ്ടായതിനെ തുടർന്ന് യാത്ര മുടങ്ങിയെ മലയാളിയെ എട്ടു ദിവസത്തിനു ശേഷം നാട്ടിലെത്തിച്ചു.എറണാകുളം സ്വദേശി സാജു തോമസാണ് (47) സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞത്.റിയാദിന് സമീപം റുവൈദയിൽ സ്വദേശിയുടെ വീട്ടിലെ ഡ്രൈവറെയായി ജോലിനോക്കിയിരുന്ന സജു നവമ്ബർ മാസം 12 നു ആണ് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാൻ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
വിമാനം പുറപ്പെടുന്നതിനു മുൻപ് യുവാവ് അപസ്മാര ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് വിമാനത്തിൽ നിന്നിറക്കി പ്രാഥമിക ചികിത്സ നൽകി.എമിഗ്രേഷൻ കഴിഞ്ഞതിനാൽ പുറത്തേക്ക് പോകാൻ സാധിക്കാതെ നാട്ടിലെ ബന്ധുക്കളെ അറിയിച്ചു പുതിയ ടിക്കെറ്റ് എടുത്തെങ്കിലും വിമാനക്കമ്പനി സാജുവിനെ കൊണ്ടുപോകാൻ തയായറായില്ല.വിവരം അറിഞ്ഞു വിമാനത്താവളത്തിലെത്തിയ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അലി ആലുവ,ഡൊമിനിക് സാവിയോ എന്നിവർ എയർപോർട് അധികൃതരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി അവരുടെ ജാമ്യത്തിൽ പുറത്തിറക്കി മതിയായ ചികിത്സ നൽകുകയായിരുന്നു.നാലു ദിവസം സാമൂഹിക പ്രവർത്തകരോടൊപ്പം കഴിഞ്ഞ സാജുവിനെ ശിഹാബ് കൊട്ടുകാട് അനുഗമിച്ചു കൊച്ചിയിലെത്തി ബന്ധുക്കൾക്ക് കൈമാറി.ഷാനവാസ്, സലാം പെരുമ്പാവൂർ,ബോബി എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു
![]()
